Advertisment

ഷിക്കാഗോയില്‍ മൂന്നു വയസ്സുള്ള പെൺകുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു

author-image
പി പി ചെറിയാന്‍
Updated On
New Update

publive-image

Advertisment

ഓസ്റ്റിൻ (ഷിക്കാഗോ): മൂന്നു വയസ്സുള്ള പെൺകുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ടെറൻസ് സ്പേയ്സിന് ഷിക്കാഗോ കോടതി ഒരു ബില്യൻ ഡോളറിന്റെ ജാമ്യം അനുവദിച്ചു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രിയോടെ ടെറൻസ് സ്പേയ്സ് കുട്ടിയുടെ അമ്മയെ വിളിച്ച് കുട്ടിക്ക് എന്തോ സംഭവിച്ചുവെന്നും ഏഴുന്നേൽക്കുന്നില്ലെന്നും അറിയിച്ചു.

വീട്ടിലെത്തിയ അമ്മ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുഞ്ഞു മരിച്ചിരുന്നു. ശരീരമാസകലം മുറിവേറ്റ പാടുകൾ കണ്ടിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ കുട്ടിയുടെ ആന്തരിക അവയവങ്ങൾക്കു കാര്യമായ ക്ഷതമേറ്റിരുന്നതായും കണ്ടെത്തി. കുട്ടിയെ ടെറൻസിനെ ഏൽപിച്ചാണ് അമ്മ പുറത്തു പോയിരുന്നത്.

വെള്ളിയാഴ്ച സംഭവത്തിനുശേഷം ടെറൻസ് വീട്ടിൽ നിന്നും പുറത്തു പോയി. പൊലീസ് വീട്ടിൽ വരുമ്പോൾ താൻ ഇവിടെ ഉണ്ടാകില്ല എന്നു പറഞ്ഞാണ് ടെറൻസ് സ്ഥലം വിട്ടത്. ആറുമാസമായി ടെറൻസ് കുട്ടിയുടെ അമ്മയുമായി പ്രണയത്തിലായിരുന്നു. സെപ്റ്റംബർ 12ന് ടെറൻസിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

us news
Advertisment