ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആഘോഷിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)
Saturday, August 25, 2018

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാപ്പള്ളിയിൽ, പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഓഗസ്റ്റ് 15 ബുധനാഴ്ച വൈകിട്ട് 7 മണിക്ക്, ഒറീസ്സായിലെ ബാലസോർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ സൈമൺ കായിപ്പുറം മുഖ്യകാർമികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി വിശുദ്ധ ബലി അർപ്പിച്ചാണ് പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ ഈ തിരുനാളിന്റെ തിരുകർമ്മങ്ങൾ നടന്നത്.

കുടുംബജീവിതത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രാധാന്യത്തെപ്പറ്റിയും, മാതാവിനേപ്പറ്റിയും, പ്രത്യേകിച്ച് വേളാങ്കണ്ണി മാതാവിനേപ്പറ്റിയുമുള്ള അനുഭവങ്ങൾ മാർ സൈമൺ കായിപ്പുറം പിതാവ് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ വിശ്വാസികളുമായിട്ട് പങ്കുവെച്ചു.

തുടർന്ന് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയത്തിൽ വരുവാനും, ബലി അർപ്പിക്കുവാനും കാരുണ്യവാനായ ദൈവം അനുഗ്രഹിച്ചതിനേപ്പറ്റിയും, ഈ ദൈവാലയം നൽകിയ എല്ലാ സഹായത്തിനും സഹകരണത്തിനും പിതാവ് നന്ദി പറയുകയും, തിരുന്നാളിന്റെ എല്ലാ അനുഗ്രഹങ്ങൾ അർപ്പിക്കുകയും ചെയ്തു.

×