ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ പുതിയ യൂക്രസ്റ്റിക് മിനിസ്റ്റെർസിനെ നിയമിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ർ. ഒ.)
Saturday, August 25, 2018

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയിൽ, വിശുദ്ധ കുർബാനയുടെ പ്രത്യേക ശുശ്രൂഷകരായി തിരഞ്ഞെടുത്ത് പരിശീലനം പൂർത്തിയായ 10 പേരെ. 2018 – 2021 വർഷത്തേക്കുള്ള യൂക്രസ്റ്റിക് മിനിസ്റ്റേർസായി നിയമിച്ചു.

ഓഗസ്റ്റ് 15 ബുധനാഴ്ച വൈകിട്ട് 7 മണിക്ക്, ഒറീസ്സായിലെ ബാലസോർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ സൈമൺ കായിപ്പുറം മുഖ്യകാർമികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി അർപ്പിച്ച വിശുദ്ധ ബലിക്കുശേഷം, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ യൂക്രസ്റ്റിക് മിനിസ്റ്റേർസിന്റെ നിയമിച്ചുകൊണ്ടുള്ള കല്പന വായിക്കുകയും, അവരെ കമ്മീഷൻ ചെയ്തുകൊണ്ടുള്ള പ്രാർത്ഥനയ്കുശേഷം മാർ സൈമൺ കായിപ്പുറം പിതാവിൽ നിന്നും വാഴ്ത്തിയ കുരിശുമാല സ്വീകരിക്കുകയും ചെയ്തു.

കുര്യൻ നെല്ലാമറ്റം, ഫിലിപ്പ് കണ്ണൊത്തറ, ബിനോയി കിഴക്കനടി, ജോർജ്ജ് പുള്ളോർക്കുന്നേൽ, തങ്കമ്മ നെടിയകാല, സാബു മുത്തോലം, രാജൻ കല്ലടന്തിയിൽ എന്നിവർ വ്യതം പുതുക്കുകയും, തോമസ് നെടുവാമ്പുഴ, ജോസ് താഴത്തുവെട്ടത്ത്, ജോർജ്ജ് ചക്കാലത്തൊട്ടിയിൽ എന്നിവർ പുതിയതായി നിയമിക്കുകയും ചെയ്തു.

×