Advertisment

ഇന്ത്യന്‍ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ മെല്‍ബിന്‍ മാത്യുവിന്റെ പിതാവും വ്യവസായിയുമായ മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി

New Update

ഷിക്കാഗോ: ഇന്ത്യന്‍ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ മെല്‍ബിന്‍ മാത്യുവിന്റെ പിതാവും വ്യവസായിയുമായ മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി. തൊടുപുഴ പന്തക്കല്‍ മാത്യു (73) ആണ് ഷിക്കാഗോയില്‍ മരിച്ചത്. തൊടുപുഴ കാളിയാര്‍ നമ്പിയാപറമ്പില്‍ കുടുംബാംഗമായ ഷെര്‍ളി മാത്യുവാണ് ഭാര്യ.

Advertisment

publive-image

കിഷോര്‍ മാത്യു, അഡ്വ മെല്‍ബിന്‍ മാത്യു, മിനു മാത്യു എന്നിവര്‍ മക്കളും സജീന കിഷോര്‍ , ഡോണി ജോസ്, തെരേസ മെല്‍ബിന്‍ എന്നിവര്‍ മരുമക്കളുമാണ്.

ലോക്ഡൗണിനു മുമ്പ് യുഎസിലുള്ള മകന്‍ കിഷോറിന്റെ അടുത്തേക്ക് പോയതായിരുന്നു. ലോക്ഡൗണായതോടെ നാട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിരുന്നില്ല. സംസ്‌ക്കാരം പിന്നീട്.

obit news
Advertisment