Advertisment

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ 12 മണിക്കൂർ ആരാധന

New Update

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ 12 മണിക്കൂര്‍ ആരാധന, ഡിസംബർ 30 ഞായറാഴ്ച രാവിലെ 8.00 മണിയോടെ ആരംഭിക്കും.

Advertisment

ഫൊറോനാ ഇടവക വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വത്തിൽ ആരംഭിക്കുന്ന ഈ ആരാധനയിൽ യുവതി-യുവാക്കൾക്കും, ദമ്പതിമാർക്കും കുടുംബങ്ങൾക്കുവേണ്ടിയും, സന്യസ്തർക്കും, ദൈവവിളിക്കുമായും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരിക്കും.

publive-image

ഷിക്കാഗോ ക്നാനായ കത്തോലിക്ക വികാരി ജെനറാൾ മോൺ. തോമസ്‌ മുളവനാൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്‌, റവ. ഫാ. പോൾ ചാലിശ്ശേരി തുടങ്ങിയ അഭിഷിക്തരും, വിവിധ കൂടാര യോഗങ്ങൾ, മിനിസ്ട്രികൾ, ജീസസ്‌ യൂത്ത്‌, സഹോദര ഇടവക സമൂഹങ്ങൾ, മതബോധന വിദ്യാർത്ഥികൾ, തുടങ്ങി നിരവധി കൂട്ടായ്മകളുമാണ്‌ ആരാധനക്ക്‌ നേതൃത്വം നല്ക്കുന്നത്‌. ഭക്തിനിർഭരമായ വിശുദ്ധ കുർബാന, വചനസന്ദേശം, രോഗശാന്തി ശുശ്രൂഷകൾ, ദിവ്യകാരുണ്യ പ്രദക്ഷിണം, അഭിഷേക പ്രാർത്ഥനകൾ എന്നിവ ഉണ്ടായിരിക്കും.

ഞായറാഴ്ച വൈകുന്നേരം 6.00 മണിക്കുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തേതുടര്‍ന്ന്, ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാര്‍മികത്വത്തിലും, ക്നാനായ റീജിയൺ ഡയറക്ടർ മോൺ. തോമസ് മുളവനാൽ, ഫാ. എബ്രാഹം മുത്തോലത്ത് എന്നിവരുടെ സഹകാർമികത്വത്തിലുമുള്ള ദിവ്യബലിയോടെ സമാപനവും നടക്കും.

ഇടവക പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ, ദൈവ വചനം ശ്രവിച്ചു ധ്യാനിച്ച് ദൈവസന്നിധിയിൽ സ്വർഗീയാനുഭൂതിയിൽ ലയിക്കുവാൻ ഏവരേയും ക്ഷണിക്കുന്നുവെന്ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി. ആർ. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ അറിയിച്ചു.

Advertisment