Advertisment

ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ ഭക്തിനിർഭരമായി

New Update

ഷിക്കാഗോ : പ്രവാസി ക്നാനായക്കാരുടെ തലപ്പള്ളിയായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനാ‍യ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയ ദർശന തിരുനാൾ ജൂൺ 14 മുതൽ 16 വരെ ഭക്തിപൂരസ്വരം ആഘോഷിച്ചു. ഫൊറോനാ പള്ളിയിലെ ജുവജനങ്ങളായിരുന്നു ഈ തിരുനാളിന്റെ പ്രസുദേന്തിമാർ എന്നത് വളരെ പ്രശംസനീയമായിരുന്നു.

Advertisment

publive-image

ജൂൺ 14, വെള്ളി വൈകുന്നേരം 6:0 0 ന് വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ കൊടിയേറ്റി, തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് റെവ. ഫാ. രാജീവ് ഫിലിപ്പ് മുഖ്യകാർമ്മികനും, മോൺ. തോമസ് മുളവനാൽ, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവരും സഹകാർമ്മികരായി അർപ്പിച്ച ഇഗ്ലീഷ് പാട്ടുകുർബാന വളരെ ഭക്തി നിര്ഭരമായിരുന്നു.

യുവ വൈദികനായ റെവ. ഫാ. രാജീവ് ഫിലിപ്പിൻറെ തിരുന്നാൾ സന്ദേശം ഏവരേയും പ്രത്യേകിച്ച് ജുവജനങ്ങളെ ഈശോയുടെ തിരുഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായകമായി.

publive-image

തുടർന്ന് ഡി. ആർ. ഇ ടീന നേടുവാമ്പുഴയുടെ നേത്യുത്വത്തിൽ നടത്തിയ സൂര്യൻറെ ന്യത്തം എന്ന മതബോധന സ്കൂൾ കലോത്സവം വളരെ വിജ്ഞാനപ്രദവും ഫാത്തിമാ മാതാവിനോടുള്ള ഭക്തി വർദ്ധിപ്പിക്കുന്നതിനും സഹായകമായി.

ജൂൺ 15, ശനി വൈകുന്നേരം 5:00 ന് റെവ. ഫാ. കെവിൻ മുണ്ടക്കൽ മുഖ്യകാർമ്മികനും, മോൺ. തോമസ് മുളവനാൽ, റെവ. ഫാ. ജിധിൻ വള്ളാറുകാട്ടിൽ, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹകാർമ്മികരുമായി ഇഗ്ലീഷ് പാട്ടുകുർബാന അർപ്പിച്ചു. ഷിക്കാഗോ അതിരൂപതാ വികാരി ജനറാൾ ബിഷപ്പ് റൊണാൾഡ് ഹിക്സ് കുർബാന മധ്യേ അനുഗ്രഹ പ്രഭാഷണം നൽകി.

ജീവിതത്തിൽ ഒന്നാം സ്ഥാനം ദൈവത്തിന് കൊടുക്കുക, നാമെല്ലാവരും പാപികളാണെന്ന ബോധ്യം, നമ്മെക്കാളുമുപരിയായി മറ്റുള്ളവരെ സ്നേഹിക്കുക, എന്നീ മൂന്ന് കാര്യങ്ങൾ പാലിച്ചാൽ, ഈശോയുടെ തിരുഹൃദയത്തോട് അടുത്ത് നിൽക്കാൻ സാധിക്കുമെന്ന് ബിഷപ്പ് തൻ്റെ സന്ദേശത്തിലൂടെ പഠിപ്പിച്ചു.

സേക്രഡ് ഹാർട്ടിലേയും, ഷിക്കാഗോ സെൻറ് തോമസ് സീറോ മലബാർ കത്തീഡ്രലിലേയും ജുവജന ഗായകസംഘമാണ് ഗാനശുശ്രൂഷകൾ നയിച്ചത്. പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്ക് ഇടവകയിലെ ദർശനസമൂഹം നേത്യുത്വം നൽകി.

publive-image

തുടർന്ന് ടീന നേടുവാമ്പുഴ സംവിധാനം ചെയ്ത്, യുവജനങ്ങൾ, കുട്ടികൾ, മുതിർന്നവർ ചേർന്ന് അവതരിപ്പിച്ച "വിത്ത് ഗുണം പത്ത് ഗുണം" എന്ന കലാസന്ധ്യ എല്ലാവരുടെയും പ്രശംസക്ക് പാത്രമായി.

പ്രധാന തിരുനാൾ ദിവസമായ ജൂൺ 16 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4:00 മണിക്ക് ഷിക്കാഗോ സീറോ മലബാർ രൂപത പ്രൊക്കുറേറ്റർ റെവ. ഫാ. ജോർജ് മാളിയേക്കൽ മുഖ്യകാർമ്മികത്വം വഹിച്ച ആഘോഷമായ തിരുന്നാള്‍ റാസ കുർബാന എല്ലാവർക്കും ഒരു ആത്മീയ അനുഭവമായി.

മോൺ. തോമസ് മുളവനാൽ, റെവ. ഫാ. ഷനോയി മണ്ണന്തറ, റെവ. ഫാ. ജിധിൻ വള്ളാറുകാട്ടിൽ, റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഫാ. ജിധിൻ വള്ളാറുകാട്ടിൽ തിരുന്നാൾ സന്ദേശം നൽകി. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘമാണ് ആത്മീയഗാനശുശ്രൂഷകൾ നയിച്ചത്.

കുർബാനക്കുശേഷം വിമൻസ് മിനിസ്ട്രി അംഗങ്ങൾ 2020 തിരുഹൃദയ ദർശന തിരുനാൾ, പ്രാർത്‌ഥനാ ശുശ്രുഷയ്ക്കുശേഷം ഏറ്റെടുത്തു. തുടർന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങൽ വഹിച്ചുകൊണ്ടും, വിവിധ ട്രൂപ്പുകളുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി, നൂറിലേറെ മുത്തുക്കുടകളും, കൊടികളും സംവഹിച്ചു കൊണ്ടൂള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് റെവ. ഫാ. ജോനസ് ചെറുനിലത്ത് നേത്യത്വം നൽകി.

അനേകം പേർ അടിമവെയ്കൽ സമർപ്പിക്കുകയും, വാശിയേറിയ ലേലത്തിൽ പങ്കെടുക്കുകയും ചെയ്തു. കാർണിവൽ ഗെയിമ്സ്, ഡി. ജെ., ഫ്ലാഷ് മോബ് എന്നിവ ഈ തിരുനാളിന്റെ പ്രത്യേകതയായിരുന്നു. പ്രദക്ഷിണത്തിനുശേഷം വിഭവ സമ്യദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത് പ്രസുദേന്തിമാരായ എല്ലാ ജുവജനങ്ങങ്ങളേയും, അവർക്ക് നേത്യത്വം നൽകിയ സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായ എബ്രാഹം അരിച്ചിറയിൽ, റ്റിജോ കമ്മപറമ്പിൽ, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ടീന നേടുവാമ്പുഴ, ലെനിൻ കണ്ണോത്തറ, സ്റ്റെഫനി വഞ്ചിപുരക്കൽ എന്നിവരെയും, അസ്സി ഡി. ആർ. ഇ നബീസാ ചെമ്മാച്ചേൽ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.

ജൂൺ 17, തിങ്കൾ വൈകുന്നേരം 7:00 ന് മരിച്ചവർക്കുവേണ്ടിയുള്ള കുര്ബാനക്കും ഒപ്പിസിനോടും കൂടി ഈ വർഷത്തെ തിരുന്നാൾ സമാപിച്ചു

Advertisment