സീനത്ത് റഹ്‌മാൻ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടർ

New Update

ചിക്കാഗോ : ചിക്കാഗോ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയി ഇന്ത്യൻ അമേരിക്കൻ സീനത്ത് റഹ്‌മാനെ നിയമിച്ചു . ജൂലായ് 1 മുതൽ സീനത്ത് ചുമതലയിൽ പ്രവേശിക്കും ഏസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് അമേരിക്ക പ്രോജക്ട് ലീഡറായി പ്രവർത്തിച്ചു വരികയാണ് സീനത്ത് .

Advertisment

publive-image

ആഗോള തലത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങൾ സമൂഹത്തെ എങ്ങനെ ദോഷകരമായി ബാധിക്കും എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന പ്രഗത്ഭ നാഷണൽ ലീഡർ കൂടിയാണ് സീനത്ത് .ഗ്ലോബൽ യൂത്ത് നേരിടുന്ന പ്രശ്‌നനങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്ന യു,എൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് സ്പെഷ്യൽ അഡൈ്വസർ കൂടിയായിരുന്നു സീനത്ത് . ഹിലാരി ക്ലിന്റൺ, ജോൻ കേരി എന്നിവരുടെ കീഴിലാണ് സീനത്ത് പ്രവർത്തിച്ചിരുന്നത് .

യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സിൽ നിന്നും ബിരുദം നേടിയ ഇവർ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ നിന്നും മിഡിൽ ഈസ്റ്റേൺ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി .

യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പഠനകാലഘട്ടത്തിൽ അവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് കണ്ടെത്തി അതിന് പരിഹാരം കണ്ടെത്തുക എന്ന വലിയ ഉത്തരാവാദിത്വമാണ് തന്നിൽ നിഷിപ്തമായിരിക്കുന്നതെന്നും തന്റെ കഴിവിന്റെ പരമാവധി അതിന് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും ഇവർ പറഞ്ഞു .

ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് ചിക്കാഗോയിൽ ജനിച്ച മകളാണ് സീനത്ത് , മൂന്നു വർഷം കൂടുമ്പോൾ ഇന്ത്യയിലെ കുടുംബാംഗങ്ങളെ സന്ദർശിക്കുക എന്നത് ഇവരുടെ പതിവാണ്.

chickago
Advertisment