Advertisment

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന്  അഭിഭാഷകര്‍  ; ചിദംബരം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചി. ചിദംബരം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചിദംബരത്തിന്റെ അഭിഭാഷകര്‍ പറയുന്നു.

Advertisment

publive-image

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് അറസ്റ്റെന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലാവുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

Advertisment