Advertisment

കേരളത്തിൽ സമുദായങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്ന നിലയുണ്ടാക്കരുത് ;  ശരിദൂര നിലപാടിൽ എൻഎസ്എസിനെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പിലെ ശരിദൂര നിലപാടിൽ എൻഎസ്എസിനെതിരെ വിമർശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ സമുദായങ്ങൾ തമ്മിൽ യുദ്ധം ചെയ്യുന്ന നിലയുണ്ടാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ തിരുവനന്തപുരത്ത് പറഞ്ഞു.

Advertisment

publive-image

സമുദായ സംഘടനകൾ രാഷ്ട്രീയത്തിലിടപെടുന്നത് ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ അവർക്ക് രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാം. സാമുദായികരായി നിന്നുകൊണ്ട് സംഘടനകൾ കേരളത്തെ യുദ്ധക്കളമാക്കരുതെന്നും എൻഎസ്എസിന്റെ നിലപാടിനെ വിമർശിച്ചുകൊണ്ട് ടിക്കാറാം മീണ പറഞ്ഞു.

എൻഎസ്എസ് നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കും. നടപടി എന്നതിനേക്കാൾ സാമുദായിക സംഘടനകൾ ആത്മ പരിശോധന നടത്തണം. ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ നടപടികൾ പൂർത്തീകരിച്ചതായും ടിക്കാറാം മീണ പറഞ്ഞു. കലാശക്കൊട്ടിൽ ജനജീവിതം തടസപ്പെടുത്തരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു.

Advertisment