Advertisment

ആന്ധ്രയില്‍ സിബിഐക്ക് വിലക്ക്; അഴിമതി കേസുകള്‍ ഇനി അന്വേഷിക്കുക അഴിമതി വിരുദ്ധ ബ്യൂറോ

New Update

publive-image

ഹൈദരാബാദ്: സിബിഐയെ വിലക്കി ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായ്‍ഡു സർക്കാരിന്‍റെ വിവാദ ഉത്തരവ്. ആന്ധ്രയുടെ അധികാരപരിധിയിൽ വരുന്ന കേസുകളിൽ സിബിഐക്ക് ഇനി ഇടപെടാനാകില്ല. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള ആന്ധ്രപ്രദേശ് അഴിമതി വിരുദ്ധ ബ്യൂറോയായിരിക്കും അഴിമതി കേസുകള്‍ അന്വേഷിക്കുക. അഴിമതി വിരുദ്ധ ബ്യൂറോക്ക് കേന്ദ്രസർക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്താനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി.

അനുവാദമില്ലാതെ സിബിഐക്ക് റെയ്ഡുകള്‍ നടത്താനുളള അനുമതിയാണ് സർക്കാർ എടുത്തുകളഞ്ഞത്. സിബിഐ ഉദ്യോഗസ്ഥർ മുൻകൂർ അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്നാണ് ഉത്തരവിൽ പറയുന്നത്. സിബിഐയുടെ വിശ്വാസ്യത തകർന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം. എന്നാല്‍ സർക്കാർ തീരുമാനത്തിന് നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ചന്ദ്രബാബു നായിഡുവിന്‍റെ തീരുമാനത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്വാഗതം ചെയ്തു.

Advertisment