Advertisment

`നല്ലളം ആരീക്കാട് ഇൻഹം ഇർഷാദ് അലി മരക്കാരും,മുക്കം സ്വദേശി ത്വൽഹത്ത് പാണക്കാടനും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

New Update

കോഴിക്കോട്:കേരള സർക്കാരിൻ്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.നല്ലളം ആരീക്കാട് ഇൻഹം ഇർഷാദ് അലി മരക്കാരും,മുക്കം സ്വദേശി ത്വൽഹത്ത് പാണക്കാടനും ചേർന്ന് പതിനായിരം രൂപയുടെ ചെക്ക് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ വെച്ച് കൈമാറി.അരീക്കാട് സൂപ്പർ മെറ്റൽ ഇൻഡസ്ട്രീസ് ഉടമ കൂടിയായ പി കെ മുഹമ്മദ് റഫീക്കിൻ്റെ മകനാണ്.

Advertisment

publive-image

ലോക കേരളസഭ പ്രത്യേക ക്ഷണിതാവും കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡൻ്റുമായ പി.കെ.കബീർ സലാലയുടെ സാന്നിദ്ധ്യത്തിൽ ആണ് തുക കൈമാറിയത്.. ഇർഷാദ് അലി മരക്കാർ കോഴിക്കോട് അരീക്കാട് സ്വദേശിയാണ്.മലപ്പുറം ( പുളിക്കൽ) ജാമിയ സലഫിയ്യ കോളേജിൽ ബി എ അറബിക് വിദ്യാർത്ഥിയായ ഇദ്ദേഹം 2019 -ൽ കേരളത്തിൽ നിന്നും നേപ്പാൾ വരെ 35 ദിവസം നീണ്ട സൈക്കിൾ യാത്ര നടത്തിയിരുന്നു.

കേരളത്തിൽ നിന്നും കാശ്മീർ വരെ 12 സംസ്ഥാനങ്ങളിലൂടെ 93 ദിവസം സൈക്കിളിൽ യാത്ര ചെയ്ത് തിരിച്ചെത്തിയതിന് ശേഷമാണ് ഈ ജീവകാരുണ്യ പ്രവത്തനത്തിൽ പങ്കാളിയായത്.

chiefminister fund
Advertisment