Advertisment

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ച് 62 ദിവസം കോമായില്‍ കിടന്ന യുവാവിനെ കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിച്ചത് 'ചിക്കന്‍'

New Update

തായ്‌പേ: ചിയു എന്ന പതിനെട്ടുകാരന്‍ രണ്ട് മാസം മുമ്പാണ് സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ടത്. ഗുരുതരമായ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതിനാല്‍ അടിയന്തര ശസ്ത്രക്രീയകള്‍ക്ക് വിധേയനാക്കിയെങ്കിലും കോമയിലേക്ക് പോയി. കരളും വലത് വൃക്കയും മോശം അവസ്ഥയിലായെന്ന് ടോന്‍ യെന്‍ ജനറല്‍ ആശുപത്രി ഐ.സി.യു ഡയറക്ടര്‍ ഹെസി ടിസങ് ഹസിന്‍ പറഞ്ഞു.

publive-image

കരളിന് ഉള്‍പ്പെടെ ആറ് ശസ്ത്രക്രീയകളാണ് ചിയുവിനെ രക്ഷിക്കാനായി നടത്തിയത്. എങ്ങനെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ തങ്ങള്‍ ഓരോ ശ്രമവും നടത്തിക്കൊണ്ടിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അവസാനം ചിയുവിന് മാത്രമേ അവനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന് അവന് മനക്കരുത്ത് വേണം.

ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ അഭയംതേടി. രണ്ട് മാസത്തോളമായി ചിയു കോമായില്‍ തുടര്‍ന്നു. അതിനിടെ ഒരു ദിവസം സഹോദരന്‍ ചിയുവിന്റെ കിടക്കയ്ക്ക് അരികിലിരുന്ന് പറഞ്ഞു; ടാ, ഞാന്‍ നിനക്കേറ്റവും ഇഷ്ടപ്പെട്ട ചിക്കന്‍ ഫില്ലറ്റ് (ഒരുതരം ചിക്കന്‍ വിഭവം) കഴിക്കാന്‍ പോവാ. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ചിയുവിന്റെ നാഡി മിടിപ്പ് (പള്‍സ് റേറ്റ്) കൂടി കൂടി വന്നു. ബോധം വന്നു.

ക്രമേണ ആരോഗ്യസ്ഥിതി മെച്ചമായി. താമസിക്കാതെ പഴയസ്ഥിതിയിലായി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജും വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായിച്ച മെഡിക്കല്‍ സംഘത്തിന് വലിയ കേക്കും സമ്മാനമായി നല്‍കിയ ശേഷമാണ് ചിയു വീട്ടിലേക്ക് പോയത്.

chicken
Advertisment