Advertisment

‘ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ’ ആദ്യ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഈസ്റ്റ് കോസ്റ്റ് ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന ചിത്രത്തിലെ ‘സുരാംഗനാ സുമവദനാ… എന്ന ആദ്യ ഗാനം പുറത്തിറങ്ങി. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഗായകനായും സംഗീത സംവിധായകനായും ഒരുപോലെ പ്രതിഭ തെളിയിച്ച ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂടും മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായി മാറികൊണ്ടിരിക്കുന്ന ഹരീഷ് കണാരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. നെടുമുടി വേണു, ബിജു കുട്ടന്‍, ദിനേശ് പണിക്കര്‍, നോബി, സുബി സുരേഷ്, വിഷ്ണു പ്രിയ തുടങ്ങി മികച്ച താരനിര തന്നെയുണ്ട് ചിത്രത്തില്‍.

Advertisment