Advertisment

ചിലങ്ക നൃത്ത വിദ്യാലയം പതിനാലാം വാർഷികം ആഘോഷിച്ചു

author-image
admin
Updated On
New Update

റിയാദ് : ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ പതിനാലാം വാർ ഷികം ആഘോഷിച്ചു റിയാദിലെ നോഫ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി എംബസി സെക്കന്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫേർ) . വിജയകുമാർ സിംഗ് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ചിലങ്ക വാര്‍ഷികാഘോഷം എംബസി സെക്കന്റ് സെക്രട്ടറി (കമ്മ്യൂണിറ്റി വെൽഫേർ) . വിജയകുമാർ സിംഗ് ഭദ്ര ദീപം കൊളു ത്തി ഉത്ഘാടനം ചെയ്യുന്നു 

ശാസ്ത്രീയ നൃത്ത രൂപത്തിന്റെ പ്രാധാന്യത്തെ പറ്റിയും കഴിഞ്ഞ 14 വർഷമായി റീന ടീച്ചർ എംബസിക്കും ഒപ്പം മറ്റു പൊതുപരി പാടികൾക്കും നൽകിയ സംഭാവനകളെയും പ്രത്യേകം പ്രശംസി ക്കുകയുണ്ടായി. ഫോര്‍ക  ചെയർമാന് സത്താർ കായംകുളം, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മീഡിയ ഫോറം ഇവന്റ് കണ്‍വീനര്‍ ഉബൈദ് എടവണ്ണ, സാമുഹ്യ പ്രവര്‍ത്തക ഷക്കീല  വഹാബ്, മീഡിയ ഫോറം സാംസ്ക്കാരിക വിഭാഗം കണ്‍വീനര്‍  ജയന്‍ കൊടുങ്ങല്ലൂര്‍ ജീവകാരുന്ന്യ പ്രവര്‍ കന്‍ അയൂബ് കരൂപടന്ന എന്നിവര്‍ ആശംസ  നേർന്നു സംസാരിച്ചു.

publive-image

അറുപതോളം കുട്ടികൾ ഭരതനാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നി നൃത്തങ്ങളിൽ അരങ്ങേറ്റം നടത്തി. വിവിധ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങേറിയിരുന്നു. ഗിരിജൻ അവതാരകനായിരു ന്നു.  വേണു, സുജിത്, സന്തോഷ്, അഭയ്, രൂപേഷ്, ഷമാൽ, അനീഷ്, എന്നിവർ സാങ്കേതിക സഹായം നൽകി.

publive-image

മധു, സുകേഷ് , അനിൽ , പ്രദീപ്, വിനോദ്, നാരായണൻ , ലാൽ, നീതു ലാൽ, സ്മിത, സൂരജ്, വിപിൻ, രമേശ് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി. ചിലങ്കയുടെ വാർഷികം   ഭംഗിയാക്കാൻ സഹായിച്ച മാതാപിതാക്കൾക്കും മറ്റു പ്രയോജകർക്കും ഉള്ള നന്ദി റീന കൃഷ്‌ണകുമാർ രേഖപ്പെടുത്തി.

Advertisment