Advertisment

കുട്ടികളെ കൃഷിയിൽ കൂടുതൽ മികവുറ്റവരാക്കാന്‍; കെ സി വൈ എം മുതലക്കോടം ഫൊറോന ഹരിതം പദ്ധതി നെടുമറ്റം ഗവൺമെന്റ് യു.പി സ്കൂളിൽ നടന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ: കെ.സി വൈ എം സംസ്ഥാന സമിതിയുടെ ഹരിതം പദ്ധതി കെ.സി.വൈ എം മുതലക്കോടം ഫൊറോനയിൽ നെടുമറ്റം ഗവ: യു പി സ്കൂളിൽ വച്ച് നടന്നു.

Advertisment

publive-image

കുട്ടികളെ കൃഷിയിൽ കൂടുതൽ മികവുറ്റവരാക്കാനും കൃഷിയിൽ താല്പര്യം വളർത്തിയെടുക്കാനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കെ സി വൈ എം മുതലക്കോടം ഫൊറോനാ പ്രസിഡന്റ് മാത്യു പോൾ സ്കൂൾ ഹെഡ്മിസ്ട്രസ്സ് റ്റി.ബി. മോളിക്ക് വിത്തുകൾ കൈമാറി. പി റ്റി. എ പ്രസിഡന്റ് മനോജ്, അദ്ധ്യാപകരായ ചന്ദ്രൻ, ജയാ, അലസ ജോൺ , വഹീദ എന്നിവർ പങ്കെടുത്തു.

child agriculture
Advertisment