Advertisment

വീട്ടിലേക്കുള്ള വഴിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ പിതാവിന്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു, കല്ലില്‍ തലയിടിച്ചു വീണ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം; സംഭവം പാലക്കാട്‌

New Update

പാലക്കാട്: എസ്റ്റേറ്റ് ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിയിൽ കാട്ടാനയെ കണ്ടു ഭയന്നോടിയ പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ കുഞ്ഞ് മരിച്ചു. കല്ലിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. മുതലമട തേക്കടി മുപ്പതേക്കർ ആദിവാസി കോളനി സ്വദേശി രാമചന്ദ്രന്റെ മകൻ റനീഷ് (3)ആണു മരിച്ചത്.

Advertisment

publive-image

രാമചന്ദ്രനും(39) ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരി സരോജിനിക്കും(16) നിസ്സാര പരുക്കേറ്റു. ആനമട എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രൻ. എസ്റ്റേറ്റ് ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ സമീപത്തെ മാരിയമ്മൻ ക്ഷേത്രത്തിനോടു ചേർന്ന് ഇന്നലെ രാത്രിയാണു സംഭവം.

ആനയെ കണ്ട് കുഞ്ഞിനെ എടുത്ത രാമചന്ദ്രൻ ഒരു വഴിക്കും സരോജിനി മറ്റൊരു വഴിക്കുമാണ് ഓടിയത്. ഇതിനിടെ രാമചന്ദ്രന്റെ കയ്യിൽ നിന്നു കുഞ്ഞു തെറിച്ചു കല്ലിൽ തലയിടിച്ചു വീഴുകയായിരുന്നു.

CHILD DEATH wild elephanant
Advertisment