Advertisment

അച്ഛനും അമ്മയും ഹോം ക്വാറന്റൈനില്‍; 11 മാസം പ്രായമായ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റില്‍ തലകീഴായി വീണ് മരിച്ചു; സംഭവം പാലക്കാട്‌

New Update

പാലക്കാട്: ചാലിശ്ശേരിയിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു. ചാലിശ്ശേരി മുക്കിൽ പീടിക മനാട്ടിൽ വീട്ടിൽ മുഹമ്മദ്‌ സാബിഖിന്റെ മകൻ എസ്സാൻ മുഹമ്മദ്‌ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.45 നാണ് സംഭവം.

publive-image

വീടിന്റെ അകത്തുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തല കീഴായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ക്വാറന്റീനിൽ കഴിയവെയാണു ദുരന്തം.

quarantine CHILD DEATH
Advertisment