Advertisment

കൗതുകത്തിന് വാഷിങ് മെഷിനുള്ളില്‍ കയറി; അബദ്ധത്തില്‍ ഡോര്‍ അടഞ്ഞ് ചൂടുവെള്ളം നിറഞ്ഞ് കറങ്ങാന്‍ തുടങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

റൗദി: കൗതുകത്തിന് വാഷിങ് മെഷിനില്‍ കയറിയ നാലു വയസ്സുകാരന്‍ അബദ്ധത്തില്‍ വാതിലടഞ്ഞ് ശ്വാസംമുട്ടി മരിച്ചു. അജ്മാനിലെ അല്‍ റൗദിയിലാണ് സംഭവം. അമ്മൂമ്മയും അമ്മാവനും മാത്രമാണ് അപകട സമയം വീട്ടലുണ്ടായിരുന്നത്. അവര്‍ കുട്ടിയെ ശ്രദ്ധിച്ചില്ല. അമ്മ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെടുത്തത്.

Advertisment

publive-image

കുട്ടിയുടെ അമ്മ പുറത്തുപോയിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് അല്‍ഹാമിദിയ പൊലീസ് സ്റ്റേഷന്‍ഡയറക്ടര്‍അറിയിച്ചു. വാഷിങ് മെഷീനിനുള്ളില്‍ശരീരം കണ്ടെത്തിയതോടെ ഡോര്‍പൊളിച്ച് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍തുടര്‍ന്ന് അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍അടഞ്ഞുപോയതോടെ ഇത് അകത്ത് നിന്ന് തുറക്കാന്‍കഴിയാതെ മെഷീനിനുള്ളില്‍കുടുങ്ങി. ഡോര്‍അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ചൂടുവെള്ളം നിറച്ച് കറങ്ങാന്‍തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഏറെ നേരം കഴിഞ്ഞാണ് വീട്ടിലുണ്ടായിരുന്നവര്‍ഇത് കണ്ടെത്തിയത്. സംഭവത്തില്‍പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Advertisment