Advertisment

കാറുകളില്‍ ചൈല്‍ഡ് ലോക്ക് വേണ്ടെന്ന് കേന്ദ്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: രാജ്യത്ത് ഇനി കാറുകളില്‍ ചൈല്‍ഡ് ലോക്ക് വേണ്ടെന്ന് കേന്ദ്രം. 2019 മുതല്‍ ചൈല്‍ഡ് ലോക്ക് പാടില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. കുട്ടികളുടെ സുരക്ഷാര്‍ത്ഥമാണ് പിന്‍സീറ്റുകളില്‍ ചൈല്‍ഡ് ലോക്ക് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നത്.

Advertisment

എന്നാല്‍ യാത്രയ്ക്കിടെ വനിതകള്‍ക്കെരെ നടക്കുന്ന ആക്രമണങ്ങളില്‍ ഈ സൗകര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണു കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണു ടാക്‌സി വാഹനങ്ങളുടെ പിന്‍സീറ്റില്‍ നിന്നു ചൈല്‍ ലോക്ക് നീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

publive-image

ചൈല്‍ഡ് ലോക്ക് സംവിധാനം ഒഴിവാക്കിയ ലോക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വാഹന നിര്‍മാതാക്കളോട് നിര്‍ദേശിച്ചിരുന്നത്.

വാഹനം സ്വകാര്യ ആവശ്യത്തിനാണോ വാണിജ്യ മേഖലയിലാണോ ഉപയോഗിക്കുക എന്നു നിര്‍മാണ ഘട്ടത്തില്‍ അറിയാന്‍ വഴിയില്ലാത്തതിനാല്‍ ഇത്തരം ലോക്കുകള്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഘടിപ്പിക്കുക എന്ന രീതിയും മുമ്പ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ പാലിക്കാത്ത വാഹനങ്ങള്‍ക്കു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇനി ഫിറ്റ്ര്‍നെസ് സര്‍ട്ടിഫിക്കേറ്റ് ലഭിക്കില്ല.

child lock car in india
Advertisment