Advertisment

ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ ഭൂമിക്ക് പഠനം നിഷേധിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; രണ്ട് സ്‌കൂളുകള്‍ക്കെതിരേയും അന്വേഷണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനു പോയ ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ ഭൂമിക്ക് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനം നിഷേധിച്ചതില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഭൂമിയുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി സാമുഹിക മാധ്യമങ്ങളില്‍ കാംപയിനിംഗ് നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ആളുകള്‍ പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന് പരാതി കൊടുക്കുകയും തുടര്‍ന്നാണ് നടപടി.

Advertisment

publive-image

മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണ ചുമതല പാലക്കാട് കമ്മീഷണര്‍ക്കാണെന്ന് കാണിച്ച് ബിന്ദു തങ്കം കല്ല്യാണിക് എസ്.പി ഓഫീസില്‍ നിന്നും അറിയിപ്പ് കിട്ടിയെന്ന് ബിന്ദു പറഞ്ഞു. ഭൂമിക്ക് പഠനം നിഷേധിച്ച അഗളി സര്‍ക്കാര്‍ സ്‌കൂളിനെതിരേയും ടി.എം കൃഷ്ണയുടെ അമ്മ നടത്തുന്ന സ്‌കൂളിനെതിരേയും അന്വേഷണം വരുമെന്നും ബിന്ദു പറഞ്ഞു.

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജോലിയെടുക്കണം എന്ന ആഗ്രഹ പ്രകാരമാണ് അട്ടപ്പാടിയിലെ സ്‌കൂളിലേയ്ക്ക് പഠിപ്പിക്കാന്‍ പോകാന്‍ തീരുമാനിച്ചതെന്ന് ബിന്ദു പറയുന്നു. വളരെ ആഗ്രഹിച്ചു ലഭിച്ചതായിരുന്നു അട്ടപ്പാടിയിലേയ്ക്കുള്ള ട്രാന്‍സ്ഫര്‍. എന്നാല്‍ നിലവില്‍ മകളുടെ വിഭ്യാഭ്യാസം നിഷേധിക്കുന്ന രീതിയില്‍ സംഘപരിവാര്‍ ഇടപെടുമ്പോള്‍ മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ട്രാന്‍സ്ഫര്‍ വാങ്ങി മറ്റൊരിടത്തേക്ക് പോകാനാണ് ശ്രമിക്കുന്നതെന്ന് ബിന്ദു പറയുന്നു.

Advertisment