Advertisment

കുട്ടികളുടെ സുരക്ഷ: ഭരണകൂട സംവിധാനങ്ങൾ ഇനിയും ശക്തിപ്പെടണമെന്ന് മലർവാടി ബാലസംഘം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: വാളയാറിലെ സഹോദരിമാർക്ക് നീതി ആവശ്യപ്പെട്ട് മലർവാടി ബാലസംഘം മലമ്പുഴ എസ്.പി ലൈൻ യൂനിറ്റ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഏരിയാ രക്ഷാധികാരി അഷ്റഫ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

'കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ഭരണകൂട സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും ഇത്തരം ക്രൂരതകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും പഴുതുകളുപയോഗിച്ച് കുറ്റവാളികൾ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂനിറ്റ് പ്രസിഡണ്ട് എൽ.ഷെഫീഖ്, സെക്രട്ടറി എസ്.സജിത, ഏരിയകോഡിനേറ്റർ മൻസൂർ, സൈഫുദ്ദീൻ, മുസ്തഫ മലമ്പുഴ, മജീദ് എന്നിവർ നേതൃത്വം നൽകി

Advertisment