Advertisment

സന്നിധാനത്ത് കുട്ടികളെ ഉൾപ്പെടുത്തി സമരം; നടപടിക്ക് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം

New Update

Image result for sabarimala protest

Advertisment

തിരുവനന്തപുരം: സന്നിധാനത്ത്  കുട്ടികളെ ഉൾപ്പെടുത്തി സമരം ചെയ്ത സംഭവത്തില്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശം. മുതിര്‍ന്നവര്‍ നടത്തുന്ന സമരങ്ങളില്‍ കുട്ടികളെ  പങ്കെടുപ്പിക്കുന്നവര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.

ശാരീരികമായോ മനസികമായോ പ്രായസങ്ങൾ ഉണ്ടാക്കുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരേന് കമ്മീഷൻ ചെയർപേഴ്സൻ പി.സുരേഷ് പറ‍ഞ്ഞു.

Advertisment