Advertisment

12 മുതല്‍ 15 വയസ് വരെയുള്ളവരുടെ വാക്‌സിനേഷന്‍; കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 50 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിച്ചു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പകുതി കുട്ടികള്‍ക്കും വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരാഴ്ച മുമ്പാണ് കുവൈറ്റില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്.

ഏകദേശം 67,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 35,400 പേര്‍ക്കും ആദ്യ ഡോസ് ലഭിച്ചു. ഈ പ്രായപരിധിയിലുള്ള 280,000 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യമന്ത്രാലയം ലക്ഷ്യമിടുന്നത്.

സെപ്റ്റംബറില്‍ അധ്യയന വര്‍ഷം തുടങ്ങാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കുവൈറ്റില്‍ കുട്ടികള്‍ക്ക് വന്‍തോതില്‍ വാക്‌സിന്‍ നല്‍കുന്നത്.

Advertisment