Advertisment

ശിശുദിനാഘോഷം മൈത്രി ജിദ്ദ വർണാഭമാക്കി

New Update

ജിദ്ദ: രാഷ്ട്രശില്പിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്‌റുവിന്റെ അനുസ്മരണാര്ഥം ജിദ്ദയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ ശിശുദിനം വർണാഭമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു . ഷറഫിയ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അറുപതോളം കുട്ടികൾ പങ്കെടുത്ത ശിശുദിന റാലി ജിദ്ദക്ക് ഒരു പുതിയ അനുഭവമായിരുന്നു.

Advertisment

publive-image

ശുഭ്ര വസ്ത്ര ധാരികളായ മൈത്രി ബാലവേദി പ്രവർത്തകർ കൂടാതെ അതിഥികളായെത്തിയ കുട്ടികളും ദേശീയ പതാക ഏന്തിയും നെഹ്‌റു തൊപ്പി അണിഞ്ഞും ചാച്ചാജിയുടെ ഓർമ പുതുക്കി ശിശുദിന റാലിയിൽ പങ്കെടുത്തു. ചാച്ചാജിയായി സംജോത് സന്തോഷ് വേഷമിട്ടു. സഹീർ മാഞ്ഞാലി ശിശുദിന റാലി നിയന്ത്രിച്ചു, തുടർന്ന് കുട്ടികൾ മധുര വിതരണം നടത്തി.

publive-image

മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ഏലംകുളം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക രംഗത്തെ ഫാസിസം കീഴടക്കി കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ നെഹ്റുസ്മരണ പ്രത്യേകം പ്രാധാന്യമര്ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡോ. ഇസ്മായിൽ മരിതേരി ശിശുദിന സന്ദേശം നൽകി. സാംസ്കാരിക സമ്മേളനം മൈത്രിയുടെ ബാലവേദിയുടെ നേതൃത്വത്തിലായിരുന്നു. ബാലവേദി ജനറൽ സെക്രട്ടറി ബസ്മ പരുത്തിക്കുന്നൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ബാലവേദി പ്രസിഡന്റ് സംജോത് അധ്യക്ഷത വഹിച്ചു. ഫിദ അഷ്‌റഫ്, മുഹമ്മദ് ആസിം പുലപ്പാടി, ഷയാൻ റിയാസ്, അഷിദ ഷിബു, റനാൻ സുൾഫിക്കർ എന്നിവർ പ്രസംഗിച്ചു.

publive-image

സുധ രാജു ചിട്ടപ്പെടുത്തിയ ഇന്ത്യൻ ദേശീയതയിൽ ഊന്നിയ സംഘ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാ പരിപാടികൾ സമാരംഭിച്ചത്. തുടർന്ന് മൈത്രിയിലെ അമ്മമാർ ചിട്ടപ്പെടുത്തിയ നൃത്തം, നിസ സിയാദ് അണിയിച്ചൊരുക്കിയ സിനിമാറ്റിക് നൃത്തം എന്നിവ അരങ്ങേറി. മൈത്രി രക്ഷാധികാരി ജോസഫ് വിൽ‌സൺ മൈത്രിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

publive-image

സാംസ്കാരിക സമ്മേളനാന്തരം വേദിയിൽ മൈത്രി മഴവില്ല്‌ 2018 ചിത്ര രജന മത്സരത്തിന്റെ സമ്മാനദാന ചടങ്ങായിരുന്നു. മൈത്രി ജനറൽ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ, പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ, പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്ത് എന്നിവർ സംസാരിച്ചു. ജിദ്ദ സമൂഹത്തിൽ നിന്ന് ചിത്ര രചനാ മത്സരത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചതെന്നും ജിദ്ദയിലെ ഇതര സംഘടനകളും മാധ്യമ പ്രവർത്തകരും രക്ഷിതാക്കളും മികച്ച പിന്തുണയായാണ് മഴവില്ല് 2018 നു നൽകിയതെന്നും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാൻ മൈത്രി തുടർന്നും തയ്യാറാണെന്നും മൈത്രി പ്രസിഡന്റ് പറഞ്ഞു. മൈത്രി അംഗങ്ങളുടെ നിസ്വാർത്ഥ പിന്തുണയാണ് ഈ പരിപാടി വിജയിപ്പിച്ചതെന്നും പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

 

ചിത്ര രചനാ മത്സര വിധികർത്താക്കൾ ജിദ്ദയിലെ പ്രമുഖ ചിത്ര കല വിദഗ്ദ്ധരുമായ അജയകുമാർ, അരുവി മോങ്ങം, ഇ എസ് രവീന്ദ്രൻ എന്നിവർ കുട്ടികളുടെ രചനകളെ വിലയിരുത്തി സംസാരിച്ചു. ചടങ്ങിൽ വിധി കർത്താക്കളെ മൈത്രിയുടെ ഉപഹാരം ജോസഫ് വിൽ‌സൺ, ഉണ്ണി തെക്കേടത്ത്, ഷിബു സെബാസ്റ്റ്യൻ എന്നിവർ നൽകി ആദരിച്ചു.

publive-image

തുടർന്നു ചിത്ര രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ മുസാഫിർ ഏലംകുളം, അൽ അബീർ പ്രതിനിധി ഷമീർ ഷരീഫ്, അബ്ദുൽ മജീദ് നഹ, ഷാനവാസ് മാസ്റ്റർ, സമദ് കിണാശേരി, തോമസ് മാത്യു വൈദ്യൻ, സി എം അഹ്മദ്, നസുമുദീൻ മണനാക്കു, അക്ബർ പൊന്നാനി, അരുവി മോങ്ങം, എന്നിവർ സമ്മാനിച്ചു .

2017 - 2018 മൈത്രി വർഷത്തെ മൈത്രി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് നേടിയ അനുഷ സോണിയ വർഗീസിനുള്ള ഉപഹാരം ബഷീർ അലിയും ഷാരോൺ സുനിലുള്ള ഉപഹാരം ഷിബു സെബാസ്റ്നും നൽകി ഇത് യഥാക്രമം വർഗീസ് ജോര്ജും സുനിൽ ജോസും ഏറ്റു വാങ്ങി

publive-image

റീം സുൾഫിക്കർ, സംജോത് സന്തോഷ്, മുഹമ്മദ് ആസിം, ബസ്മ പരുത്തിക്കുന്നൻ, ഫിദ അഷ്‌റഫ്, അഷിദ ഷിബു, ബ്രിയാന ജോയ്, മൻഹ ഫാത്തിമ, പൂജ പ്രേം, അദ്നാൻ സഹീർ, നദ സഹീർ, ദീക്ഷിത് സന്തോഷ്, ഷെയ്ൻ റിയാസ്, റിഷാൻ റിയാസ്, വിഷ്ണു കിരൺ, സൂര്യ കിരൺ, യദു കൃഷ്ണ, ബെഞ്ചമിൻ സ്റ്റീഫൻ, ആശിഷ് ഷിബു, ഇശൽ റിയാസ്, റീം സുൾഫിക്കർ, റണാൻ സുൾഫിക്കർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

മൈത്രി കൾച്ചറൽ സെക്രട്ടറി പ്രേംകുമാറിൻറെ നേതൃത്വത്തിൽ മൈത്രി കുടുംബാംഗങ്ങളായ അബ്ദുറഹ്മാൻ പുലപ്പാടി, മുഹമ്മദ് അഷ്‌റഫ്, ഷമി അഷ്‌റഫ്, സുന്ദരൻ മൂല, അജിത്, വിനോദ് പട്ടായിൽ, റിയാസ്, ഹിതിൻലാൽ, ബർകത് ഷരീഫ്, ഷിബില ബഷീർ, റജുല സഹീർ, പ്രിയ റിയാസ്, സിജി പ്രേം, ജ്യോതി സന്തോഷ് തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു.

Advertisment