Advertisment

38 പേരുമായി അന്റാര്‍ട്ടിക്കയിലെ സൈനിക താവളത്തിലേയ്ക്ക് പോയ ചിലി സൈനിക വിമാനം കാണാതായി: വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

New Update

സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേയ്ക്ക് പോയ ചരക്ക് വിമാനമാണ് കാണാതായത്. ഇക്കാര്യം ചിലി വ്യോമസേനയാണ് അറിയിച്ചത്.

Advertisment

publive-image

ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 38 പേരില്‍ 17 പേര്‍ ക്രൂ അംഗങ്ങളാണെന്നാണ് വിവരം.

ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കലാഴ്ച വൈകുന്നേരം 4:55 നാണ് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്. 21 പേര്‍ യാത്രികരാണെന്നും വ്യോമസേന അറിയിച്ചു. വിമാനത്തിനായുള്ള തെരച്ചില്‍ നടത്തിവരികയാണ്. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പറന്നുയര്‍ന്നത്.

Advertisment