Advertisment

തൃഷ കാമുകിയാണോ സുഹൃത്താണോ; ഒന്നും മറച്ചുവെക്കാതെ ചിമ്പുവിന്റെ മറുപടി എത്തി

author-image
ഫിലിം ഡസ്ക്
New Update

ഗൗതം മേനോന്‍ ഒരുക്കിയ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ പ്രകടനത്തോടെയാണ് ചിമ്പു-തൃഷ താരജോഡികളെ ആരാധകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കാര്‍ത്തിക്, ജെസി എന്നീ കഥാപാത്രങ്ങളെ മനോഹരമായാണ് ഇരുവരും അവതരിപ്പിച്ചത്.

Advertisment

publive-image

ചിത്രം സൂപ്പര്‍ഹിറ്റായതോടെ ഇരുവരെയും കുറിച്ച് ഗോസിപ്പുകള്‍ വന്നുതുടങ്ങി. തൃഷയും ചിമ്പുവും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചു. ഇരുവരും അതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ ഒരു ചാനല്‍ പരിപാടിയില്‍ തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് ചിമ്പു തുറന്നുപറഞ്ഞു.

തൃഷയെ എനിക്ക് കുഞ്ഞുനാള്‍ മുതല്‍ അറിയാം. പക്ഷേ അവള്‍ ഒരു നടിയാകുമെന്ന് കരുതിയില്ല. പ്രശസ്ത നടിയാണെന്ന അഹങ്കാരം തൃഷയ്ക്ക് അല്‍പം പോലും ഇല്ല. അവളോട് എന്തിനെക്കുറിച്ചും മനസ്സ് തുറന്ന് സംസാരിക്കാം. പക്ഷേ സംസാരിക്കുന്ന വിഷയം കൃത്യമായിരിക്കണം. ഞങ്ങളുടെ ഇടയില്‍ പ്രണയവുമല്ല, സൗഹൃദവും അല്ല. അത് ഒരു തരം സ്‌നേഹം പങ്കിടല്‍ ആണ്. ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ചിമ്പു പറഞ്ഞു.

Advertisment