Advertisment

കൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം മുതല്‍ പ്രതിവര്‍ഷം 100 കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കാനാകുമെന്ന് ചൈന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെയ്ജിങ്: 2021 മുതൽ പ്രതിവർഷം 100 കോടി ഡോസ് കോവിഡ് വാക്സീൻ നിർമിക്കുമെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം. ഇക്കൊല്ലം അവസാനത്തോടെ 60 കോടിയില്‍ അധികം ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനു മുൻപ് ആരോഗ്യപ്രവർത്തകർ, അതിർത്തി സേന, മുതിർന്ന പൗരന്മാർ എന്നിവർക്കാകും വാക്സീൻ ആദ്യം നൽകുകയെന്ന്‌ നാഷനൽ ഹെൽ‍ത്ത് കമ്മിഷൻ ഡവലപ്മെന്റ് സെന്റർ ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ജനറൽ ഷെങ്ഗ് ഷൊങ്‌വെയ് പറഞ്ഞു.

11 ചൈനീസ് വാക്‌സിനുകള്‍ ഇതിനോടകം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നാല് വാക്‌സിനുകള്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇവ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാന്‍ബിന്‍ പറഞ്ഞു.

ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവ തദ്ദേശീയമായി വികസിപ്പിച്ച വാക്സീനുകൾ കഴിഞ്ഞദിവസം പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ബെയ്ജിങ് ട്രേഡ് ഫെയറിലാണു വാക്‌സീനുകള്‍ പ്രദര്‍ശിപ്പിച്ചത്.

Advertisment