Advertisment

കല്‍ക്കരി ഖനിയില്‍ പൊട്ടിത്തെറി; ചൈനയില്‍ 22 മരണം

New Update

Advertisment

കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 22 തൊഴിലാളികള്‍ മരിച്ചു. വായുസഞ്ചാരം ഇല്ലാത്തതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം

ഖനിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് 22 തൊഴിലാളികളും അപകടത്തില്‍പെട്ടത്. പെട്ടെന്നുള്ള പൊട്ടിത്തെറിയായതുകൊണ്ട് രക്ഷപ്പെടാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചില്ല.

വായുസഞ്ചാരമില്ലാത്തത് കൊണ്ട് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ആഗസ്റ്റിലാണ് ദക്ഷിണ ചൈനയിലെ കല്‍ക്കരി ഖനി അപകടത്തില്‍ 13 തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. 2017 ല്‍ മാത്രം 219 അപകടങ്ങളും 375 മരണവുമാണ് കല്‍ക്കരി ഖനികളിലെ പൊട്ടിത്തെറികളിലൂടെ ഉണ്ടായിട്ടുള്ളത്.

കല്‍ക്കരിയാണ് ചൈനയുടെ എറ്റവും വലിയ ഊര്‍ജ്ജ സ്രോതസ്.

Advertisment