Advertisment

2021 ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്ന് ചൈന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബെയ്ജിംഗ്: ചൈന 2021ഓടെ പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു . ഉയര്‍ന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്സിനുകള്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പിന്തുണച്ചിരുന്നു.

Advertisment

publive-image

ചൈനയുടെ വാക്സിന്‍ വാര്‍ഷിക ഉല്‍പാദന ശേഷി ഈ വര്‍ഷം അവസാനത്തോടെ 610 ദശലക്ഷം ഡോസുകളില്‍ എത്തുമെന്ന് ദേശീയ ആരോഗ്യ കമ്മീഷനാണ് (എന്‍എച്ച്‌സി) അറിയിച്ചത്.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളെ കുത്തിവയ്ക്കുന്നതിനെക്കുറിച്ച് ജൂണ്‍ 29 ന് ചൈന ലോകാരോഗ്യ

സംഘടനയെ അറിയിച്ചിരുന്നുവെന്ന് എന്‍എച്ച്സിയുടെ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി വികസനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഷെങ് സോങ്വെ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

china covid vaccin
Advertisment