Advertisment

ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ച്ച ഡോക്‌ടർ മരിച്ചു; മരണം 41 ആയി

New Update

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. കൊ​റോ​ണ ബാ​ധി​ച്ച​വ​രെ ആ​ദ്യം ചി​കി​ത്സി​ച്ച ഡോ​ക്ട​റാ​ണ് മ​രി​ച്ച​ത്. 62കാ​ര​നാ​യ ലി​യാ​ങ് വു​ഡോ​ങാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം ചൈ​ന​യി​ൽ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 41 ആ​യി. 1287 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ചൈ​നീ​സ് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 237 പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Advertisment

publive-image

ചൈ​ന​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ വ​ൻ​മ​തി​ലി​ന്‍റെ ബാ​ഡാ​ലി​ങ് ഭാ​ഗ​വും ഷാ​ങ്ഹാ​യി​ലെ ഡി​സ്നി​ലാ​ൻ​ഡും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. ചൈ​നീ​സ് പു​തു​വ​ത്സ​ര​പ്പി​റ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച ന​ട​ത്താ​നി​രു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങ് ഇ​ന്ത്യ​ൻ എം​ബ​സി​യും റ​ദ്ദാ​ക്കി.

ഇ​തി​നി​ടെ വൈ​റ​സ് യൂ​റോ​പ്പി​ലേ​ക്കും പ​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി ഫ്രാ​ൻ​സി​ൽ മൂ​ന്ന് പേ​ർ​ക്ക് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​ന​യി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക ആ​ശു​പ​ത്രി​യും ചൈ​നീ​സ് സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്നു​ണ്ട്.

സെ​ൻ​ട്ര​ൽ ഹു​ബൈ പ്ര​വി​ശ്യ​യി​ലെ 13 ന​ഗ​ര​ങ്ങ​ൾ അ​ട​ച്ച​താ​യി ചൈ​നീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യം റി​പ്പോ​ർ​ട്ടു​ചെ​യ്ത വു​ഹാ​ൻ, ഹു​വാ​ങ്ഗാ​ങ്, ഉ​ജൗ, ചി​ബി, ഷി​യാ​ന്താ​വോ, ക്വി​യാ​ൻ​ജി​യാ​ങ്, ഷി​ജി​യാ​ങ്, ലി​ഷു​വാ​ൻ, ജി​ങ്ജൗ, ഹു​വാ​ങ്ഷി തു​ട​ങ്ങി​യ​യി​ട​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം. നാ​ലു​കോ​ടി​യോ​ളം​പേ​രാ​ണ് ഈ ​ന​ഗ​ര​ങ്ങ​ളി​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ ക​ഴി​യു​ന്ന​ത്.

ചൈ​ന, ജ​പ്പാ​ൻ, താ​യ്‌ലാ​ൻ​ഡ്, ത​യ്വാ​ൻ, വി​യ​റ്റ്നാം, സി​ങ്ക​പ്പൂ​ർ, ഹോ​ങ്കോ​ങ്, മ​ക്കാ​വു, ഫി​ലി​പ്പീ​ൻ​സ്, യുഎ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 2008ലെ ​ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​യി​രു​ന്ന ബേ​ർ​ഡ്സ് നെ​സ്റ്റ് സ്റ്റേ​ഡി​യം ഇ​ന്ന​ലെ അ​ട​ച്ചു. മിം​ഗ് രാ​ജ​വം​ശ​ത്തി​ന്‍റെ ശ​വ​കു​ടീ​ര​ങ്ങ​ൾ, യി​ൻ​ഷു​ൻ പ​ഗോ​ഡ എ​ന്നി​വ​യും അ​ട​ച്ചി​ടും.

Advertisment