സുരക്ഷിതമെന്ന് കണ്ടെത്തും മുമ്പേ വാക്‌സിന്‍ വിതരണം ആരംഭിച്ച് ചൈന; ആയിരക്കണക്കിന് ജനങ്ങളില്‍ വാക്‌സിന്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്; വാക്‌സിന്‍ സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിര്‍ദ്ദേശം‌

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, September 27, 2020

ബെയ്ജിങ്: അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും മുമ്പേ ചൈന ജനങ്ങള്‍ക്കായി കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരില്‍ ചൈന വാക്‌സിന്‍ പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നീക്കത്തിലാണ് ചൈനീസ് അധികൃതര്‍. സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, അധ്യാപകര്‍, വിദേശരാജ്യങ്ങളിലേക്ക് പോകാനിരിക്കുന്നവര്‍ എന്നിവര്‍ക്ക് അടുത്തഘട്ടത്തില്‍ വാക്‌സിന്‍ ഡോസ് നല്‍കും.

നിലവില്‍ വിതരണം ചെയ്യുന്ന വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും വരും ദിവസങ്ങളില്‍ ഇത് തെളിയിക്കപ്പെടുമെന്നുമാണ് ചൈനീസ് അധികൃതരുടെ അവകാശവാദം.

സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ ചൈന വിതരണം ചെയ്യുന്നതിനെതിരെ അന്താരാഷ്ട്ര വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചു. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അറിഞ്ഞെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ ഡോ. കിം മുല്‍ഹോലണ്ട് പറഞ്ഞു.

×