Advertisment

ചൈനയില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ട്; സാമ്പത്തിക വിദഗ്ധരുടെ നിഗമനം ഇങ്ങനെ

New Update

publive-image

Advertisment

ബെയ്ജിങ്: ചൈനയില്‍ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളുമായുള്ള ചൈനയുടെ ഇടപാടുകള്‍ വിശകലനം ചെയ്താണ് സാമ്പത്തിക വിദഗ്ധര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഭൂരിപക്ഷം രാജ്യങ്ങളുമായും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വന്‍ തോതിലുള്ള ഇടപാടാണ് ചൈനയ്ക്ക് സമീപകാലത്തുണ്ടായത്. ഇത് ചൈന കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്ന് തെളിയിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

ജൂലൈയില്‍ ഭക്ഷ്യ വിലക്കയറ്റം 13.2 ശതമാനമായി ഉയര്‍ന്നിരുന്നു. ചൈനയില്‍ കൂടുതലായി ഉപയോഗിക്കുന്ന മാട്ടിറച്ചി, പന്നിയിറച്ചി എന്നിവയുടെ വില 86 ശതമാനം ഉയര്‍ന്നതായാണ് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്.

വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ തിടുക്കത്തില്‍ ഇറക്കുമതി ചെയ്യാനാണ് ചൈനയുടെ ശ്രമം. ചൈന ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ കസ്റ്റംസിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയോടെ ധാന്യ ഇറക്കുമതി 22.7 ശതമാനമായാണ് വര്‍ധിച്ചത്.

74.51 ദശലക്ഷം ടണ്‍ ധാന്യം ഇറക്കുമതി ചെയ്തു. സോയാബിന്റെ ഏറ്റവും വലിയ ഉത്പാദകരായിട്ട് കൂടി യുഎസില്‍ നിന്നും 40 ദശലക്ഷം ടണ്‍ സോയാബീന്‍ ഇറക്കുമതി ചെയ്യാന്‍ ചൈന പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

ജൂണില്‍ ചൈന വന്‍ തോതില്‍ ഗോതമ്പ് ഇറക്കുമതി ചെയ്തിരുന്നു. ചോളം, പഞ്ചസാര എന്നിവയും വന്‍ തോതില്‍ ഇറക്കുമതി ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ട് തന്നെ രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി ചൈന നേരിടുന്നതായാണ് വിദഗ്ധരുടെ അനുമാനം.

Advertisment