Advertisment

സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് ചൈന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചൈന: സ്വയം വികസിപ്പിച്ച കൊവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് ചൈന. ചൈനീസ് കമ്പനികളായ സിനോവാക് ബയോടെക്, സിനോഫാം എന്നിവ വികസിപ്പിച്ച വാക്‌സിനുകള്‍ ബെയ്ജിങ് ട്രേഡ് ഫെയറിലാണ് പ്രദര്‍ശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഈ വാക്‌സിനുകള്‍ ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. അന്തിമ പരീക്ഷണവും പൂര്‍ത്തിയാക്കുന്നതോടെ ഈ വര്‍ഷം അവസാനം തന്നെ ഇതിന് അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിവര്‍ഷം 30 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെന്നാണ് കമ്പനികളുടെ അവകാശവാദം.

Advertisment