Advertisment

2027-ഓടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ യുഎസ് സൈന്യത്തോട് കിടപിടിക്കാന്‍ തക്കവിധം നവീകരിക്കുമെന്ന് ചൈന

New Update

publive-image

ബെയ്ജിങ്: 2027-ഓടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ യുഎസ് സൈന്യത്തോട് കിടപിടിക്കാന്‍ തക്കവിധം നവീകരിക്കുമെന്ന് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്തിടെ ചേര്‍ന്ന സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. സൈന്യത്തിന്റെ ആധുനിതവത്കരണത്തിനു പുറമെ വിദേശ വിപണികളെ ആശ്രയിക്കുന്നതിന് പകരം ആഭ്യന്തര വിപണിയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും യോഗം തീരുമാനിച്ചു.

Advertisment