Advertisment

തായ്‌വാന് ആയുധ ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന

New Update

publive-image

ബെയ്ജിങ്: തായ്‌വാന് ആയുധ ഇടപാടുകള്‍ നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ലോക്ഹീഡ് മാര്‍ട്ടിന്‍ അടക്കമുള്ള കമ്പനികള്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. തായ്‌വാനുമായി ലോക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍ എന്നീ കമ്പനികള്‍ 100 കോടി ഡോളറിന്റെ മിസൈല്‍ വ്യാപാരം നടത്തിയിരുന്നു.

135 മിസ്സൈലുകള്‍ തായ്‌വാന് വില്‍പന നടത്തുന്ന കാര്യം അമേരിക്ക കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ആറ് എംഎസ്-110 വ്യോമനിരീക്ഷണ ഉപകരണങ്ങളും 11 എം 142 മൊബൈല്‍ ലൈറ്റ് റോക്കറ്റ് ലോഞ്ചറുകളും തായ്‌വാന് നല്‍കുന്നുണ്ട്. തായ്‌വാന് ആയുധം വില്‍ക്കുന്നത് അമേരിക്ക ഉടന്‍ നിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആവശ്യപ്പെട്ടു.

Advertisment