Advertisment

കൊറോണയെപറ്റി ആദ്യമായി റിപ്പോർട്ട് ചെയ്ത വനിതാ ഡോക്ടറെ കാണാനില്ല: ചൈനയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയുള്ള പച്ചക്കള്ളം പൊളിയുമെന്ന് ഉറപ്പായപ്പോൾ മുന്നറിയിപ്പ് നൽകിയ ഡോക്ടറെയും മുക്കിയോ?: പിന്നിൽ ചൈനീസ് ​ഗവൺമെന്റാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ

New Update

വുഹാൻ: കൊവിഡ് 19 എന്ന പകർവ്യാധി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ എല്ലാ കണ്ണുകളും പാഞ്ഞത് ചൈനയ്ക്ക് നേരെയാണ്. കൊറോണ വൈറസ് ചൈനീസ് വൈറസാണെന്ന് ചിലർ. ചൈന നടത്തുന്ന ബയോ വാറാണ് കൊറോണയെന്ന് ചിലർ. കൊറോണ വൈറസിനെ ചൈന ബോധപൂർവ്വം തൊടുത്തുവിട്ടതാണെന്ന് വിശ്വസിക്കുന്നവരാണ് ഇന്ന് ഭൂരിഭാ​ഗവും. ലോകത്തെ ഇങ്ങനെ ചിന്തിപ്പിക്കാൻ തക്കതായ കാരണങ്ങളും ചൈനയിൽ നിന്ന് പുറത്തു വരുന്നുണ്ട്. എന്നാൽ തന്നെയും കൊറോണ ബാധിച്ച മരിച്ചവരുടെ കൃത്യമായ കണക്കുകൾ ചൈന ഇന്നും രഹസ്യമായി വെച്ചിരിക്കുകയാണ്. അന്താരാഷ്ട്രമാധ്യമ പ്രതിനിധികളെപ്പോലും ചൈന വിരട്ടി ഓടിച്ചതും ലോകം കണ്ടതാണ്.

Advertisment

publive-image

ചൈനയ്ക്ക് എന്നും രഹസ്യസ്വഭാവമാണെന്ന് പരസ്യമായ രഹസ്യമാണ്. ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത വുഹാനിലെ ഒരു വനിതാ ഡോക്ടറുടെ തിരോധനമാണ്. ഡോ. അയ് ഫെൻ ആണ് വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട അസാധാരണമായ ന്യൂമോണിയ പോലെ തോന്നിക്കുന്ന ജ്വരത്തെപ്പറ്റി വുഹാനിലെ മെഡിക്കൽ സർക്കിളുകളിൽ വിവരം നൽകിയത്.

അതേസമയം 'സാർസ് കൊറോണ വൈറസ് ബാധിതൻ' എന്ന ലേബലോടെ തന്റെ ഒരു രോഗിയുടെ ചിത്രം ഡോ. അയ് ഫെൻ പങ്കുവെച്ചിരുന്നു. അന്ന്, താൻ അങ്ങനെയൊരു ചിത്രം പ്രസിദ്ധപ്പെടുത്തിയതിന്റെ പേരിൽ പ്രാദേശിക പൊലീസ് അധികാരികൾ തന്നോട് വളരെ പരുഷമായ ഭാഷയിൽ പ്രതികരിച്ചതായും, തന്നെ താക്കീത് ചെയ്തതായും ഒക്കെ വുഹാൻ സെൻട്രൽ ആശുപത്രിയിലെ ഡോ. അയ് ഫെൻ തന്റെ സ്നേഹിതരോട് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡോ. അയ് ഫെന്നിനെ കാണാനില്ല എന്ന വിവരം കിട്ടിയിരിക്കുകയാണ്‌. ഈ തിരോധാനത്തിന് പിന്നിൽ ചൈനീസ് ഗവൺമെന്റിന്റെ ഉരുക്കുമുഷ്ടിയാണോ പ്രവർത്തിച്ചത് എന്ന സംശയത്തിലാണ് അടുത്ത സുഹൃത്തുക്കൾ.

ഒരു ചൈനീസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, കൊറോണവൈറസിനെപ്പറ്റി ഡിസംബർ രണ്ടാം വാരം തൊട്ടുതന്നെ താൻ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ പേരിൽ ആശുപത്രി അധികൃതരെ വിമർശിച്ചു കൊണ്ട് ഡോ. അയ് നടത്തിയ പരാമർശങ്ങളാണ് അധികൃതരെ ചൊടിപ്പിച്ചതെന്നു പറയപ്പെടുന്നു. ഇപ്പോൾ എന്തായാലും ഡോ. അയ് ഫെന്നുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. അവർ എവിടെയാണ് എന്ന് ആർക്കുമറിയില്ല.

2019 ഡിസംബർ രണ്ടാം വാരം തൊട്ടുതന്നെ, വൈറസിനെപ്പറ്റിയുള്ള തങ്ങളുടെ ആകുലതകൾ വിളിച്ചു പറഞ്ഞ ഡോ. ലീ വെൻലിയാങിനെയും, ഡോ. അയ് ഫെന്നിനെയും പോലെയുള്ള ഡോക്ടർമാരെ പേടിപ്പിച്ചു നിർത്താനും ഒരു പകർച്ചവ്യാധി ആകാനുള്ള സാധ്യതകളെപ്പറ്റി തുടർച്ചയായി നിഷേധിച്ചുകൊണ്ടിരിക്കാനുമാണ് ചൈനീസ് ഗവൺമെന്റ് തുടക്കം മുതൽ ശ്രമിച്ചത്. പിന്നീട് ആദ്യത്തെ രോഗിയ്ക്ക് അസുഖം സ്ഥിരീകരിച്ച് 45 ദിവസം കഴിഞ്ഞ്, സംഗതി പൂർണ്ണമായും കൈവിട്ടുപോയി എന്നുറപ്പിച്ചപ്പോഴാണ് ഇതൊരു മഹാമാരിയാണ് എന്ന് ചൈന സമ്മതിക്കുന്നതും ലോകരാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടയ്ക്കും ഒക്കെ മുന്നറിയിപ്പ് നൽകുന്നതും. അതിനു പിന്നാലെ, കൊവിഡ് 19 ഒരു അമേരിക്കൻ ഗൂഢാലോചനയാണ് എന്നും, 2019 ലെ വുഹാൻ സൈനിക ഗെയിംസിൽ പങ്കെടുക്കാൻ വന്ന അമേരിക്കൻ സൈനികർ വഴിയാണ് അത് വുഹാനിൽ എത്തിയത് എന്നൊക്കെയുള്ള ആരോപണങ്ങളും ചൈനയുടെ ഭാഗത്തുനിന്നുണ്ടായി.

Advertisment