Advertisment

ഉത്തേജക മരുന്നു പരിശോധനയില്‍ സഹകരിച്ചില്ല ;ചൈനയുടെ നീന്തല്‍ ചാമ്പ്യന്‍ സണ്‍ യാങ്ങിന് എട്ടുവര്‍ഷത്തെ വിലക്ക്

New Update

ബെയ്ജിങ്: മൂന്നുതവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ നീന്തല്‍ ചാമ്പ്യന്‍ സണ്‍ യാങ്ങിന് എട്ടുവര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ടാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Advertisment

publive-image

മരുന്നു പരിശോധനയില്‍ സഹകരിക്കാതെ പരിശോധകരെ ചോദ്യം ചെയ്യുകയാണ് താരം ചെയ്തിരുന്നതെന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി വ്യക്തമാക്കുന്നു.

നേരത്തെ നീന്തല്‍ സംഘടനയായ ഫിന താരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും വാഡയുടെ അപ്പീല്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ അംഗീകരിക്കുകയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയതോടെ ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ സണ്ണിന് കഴിയില്ല.

chines tharam
Advertisment