Advertisment

കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ ചൈനീസ് പൗരന്‍ ചാരവൃത്തിക്ക് നേരത്തെ പിടിയിലായ ആള്‍; ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ മിസോറാം സ്വദേശിനിയെ വിവാഹം ചെയ്തു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചൈനീസ് ബന്ധമുള്ള കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ലുവോ സാങ് (40) ചൈനീസ് പൗരന്‍ പിടിയിലായിരുന്നു.

ഇയാളെ ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ 2018ല്‍ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇയാളെ പിന്നീട് കോടതി വിട്ടയച്ചിരുന്നു. ഡല്‍ഹി പൊലീസായിരുന്നു അന്ന് ഇയാളെ പിടികൂടിയത്.

ചാര്‍ളി പേങ് എന്ന വ്യാജപേരില്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇയാളുടെ കൈവശം വ്യാജ ആധാര്‍ കാര്‍ഡുകളും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനായി ഇയാള്‍ മിസോറാം സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ നിയന്ത്രിച്ചിരുന്ന 40-ഓളം ബാങ്ക് അക്കൗണ്ടുകളില്‍ പത്തോളം അക്കൗണ്ടുകള്‍ വ്യാജ ചൈനീസ് കമ്പനികളുടെ പേരിലായിരുന്നു. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ 300 കോടിയിലധികം രൂപയുടെ ഹവാല ഇടപാടുകളും ഇയാള്‍ നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇയാള്‍ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് നിഗമനം.

Advertisment