Advertisment

വുഹാനില്‍ കൊവിഡിനെക്കുറിച്ച് പഠനം നടത്താന്‍ പോലുമാകാത്ത വിധം തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഡോക്ടര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെയ്ജിംഗ്: കൊവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായ ചൈന പല കാര്യങ്ങളും പുറംലോകത്തെ അറിയിക്കാതെ മറച്ചുവച്ചെന്ന ആരോപണം ശക്തമാണ്. കൊവിഡ് വ്യാപനം തുടങ്ങിയ വുഹാനില്‍ പല തെളിവുകളും നശിപ്പിക്കപ്പെട്ടെന്ന ചൈനീസ് ഡോക്ടറുടെ വെളിപ്പെടുത്തല്‍ ചൈനയ്‌ക്കെതിരായ ആരോപണങ്ങള്‍ അടിത്തറയിടുന്നു.

കൊവിഡ് 19നെക്കുറിച്ച് ആദ്യമായി പഠനം നടത്തിയവരില്‍ ഒരാളായ ക്വോക്ക് യുങ് യുവെന്‍ എന്ന ഡോക്ടറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മൈക്രോബയോളജിസ്റ്റും ഫിസിഷ്യനുമാണ്.

കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ തങ്ങള്‍ വുഹാനില്‍ ചെന്നിരുന്നതായും എന്നാല്‍ ഒരു തരത്തിലുള്ള തെളിവുകള്‍ അവിടെ അവശേഷിച്ചിരുന്നില്ലെന്നുമാണ് ക്വോക്ക് യുങ് വെളിപ്പെടുത്തിയത്.

ഭൗതികമായ തെളിവുകളെല്ലാം പ്രാദേശിക ഭരണകൂടം നശിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കാര്യമായ പഠനം നടത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

'ഞങ്ങള്‍ വുഹാനിലെ മാര്‍ക്കറ്റില്‍ ചെന്നപ്പോള്‍ അവിടെ പ്രത്യേകിച്ച് ഒന്നും കാണാനുണ്ടായിരുന്നില്ല. മാര്‍ക്കറ്റ് നന്നായി വൃത്തിയാക്കിയ നിലയിലായിരുന്നു. വൈറസ് വ്യാപനത്തിന് കാരണമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല'-അദ്ദേഹം പറഞ്ഞു.

Advertisment