Advertisment

കെ.പി. ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രിയായി തുടരേണ്ടത് ചൈനയുടെ ആവശ്യം; ഒലിയുടെ സ്ഥാനം സംരക്ഷിക്കാന്‍ തീവ്രശ്രമങ്ങളുമായി ചൈന

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

കാഠ്മണ്ഡു: സ്വന്തം പാര്‍ട്ടിയില്‍ പോലും പിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മയുടെ സ്ഥാനം സംരക്ഷിക്കാന്‍ തീവ്രശ്രമങ്ങളുമായി ചൈന. ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ രാജി ഒഴിവാക്കുന്നതിനുള്ള കരുനീക്കങ്ങളാണ് ചൈന നടത്തുന്നത്.

ഇതിനായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ജലനാഥ് ഖനാലുമായി ചൈനീസ് അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ പാര്‍ട്ടി പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി, നേതാവായ മാധവ് കുമാര്‍ എന്നിവരെയും ചൈനീസ് അംബാസിഡര്‍ നേരിട്ട് കണ്ടിരുന്നു.

എന്നാല്‍ ഒലിയുടെ രാജി ആവശ്യപ്പെട്ട പാര്‍ട്ടി ഉപചെയര്‍മാന്‍ പ്രചണ്ഡയുമായി അംബാസിഡര്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അംബാസിഡറെ കാണാന്‍ പ്രചണ്ഡ വിസമ്മതിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേപ്പാള്‍ രാഷ്ട്രീയത്തില്‍ ചൈനീസ് അംബാസിഡര്‍ ഇടപെടുന്നതും കെ.പി. ശര്‍മ ഒലിയുടെ നിലപാടുകളും നേപ്പാളില്‍ പരക്കെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അതേസമയം, ചൈനീസ് അംബാസിഡറുടെ നീക്കങ്ങളെ പിന്തുണച്ചുകൊണ്ട് എംബസിയും രംഗത്തെത്തി. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രശ്‌നത്തിലാകുന്നത് കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്നും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും എംബസി വക്താവ് പറഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്തു.

Advertisment