Advertisment

ചൈനയിൽ സ്വർണ ഖനിയിൽ കുടുങ്ങിയ 14 പേരെ രണ്ടാഴ്ചയ്ക്കു ശേഷം രക്ഷിച്ചു; ഇനി കണ്ടെത്താനുള്ളത് 10 പേരെ

New Update

ബെയ്ജിങ് : കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിൽ സ്ഫോടനത്തെത്തുടർന്നു തകർന്ന സ്വർണ ഖനിയിൽ കുടുങ്ങിയ 14 പേരെ രണ്ടാഴ്ചയ്ക്കു ശേഷം രക്ഷിച്ചു. 10 പേരെക്കൂടി കണ്ടെത്താനുണ്ട്.

Advertisment

publive-image

ജനുവരി 10നു ഖനിയുടെ പ്രവേശനകവാടത്തിൽനിന്ന് 240 മീറ്റർ ഉള്ളിലാണു സ്ഫോടനമുണ്ടായത്. 70 ടൺ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തകരുടെ രണ്ടാഴ്ച നീണ്ട ശ്രമത്തിനു ഫലം കണ്ടുതുടങ്ങിയതു കഴിഞ്ഞ വ്യാഴാഴ്ചയാണ്.

ഇന്നലെ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. 14 പേർക്കും ഭക്ഷണവും മരുന്നും പുതപ്പുമെല്ലാം ഇറക്കിക്കൊടുത്തിരുന്നു.

china
Advertisment