Advertisment

1100 കോടിയുടെ ഓണ്‍ലൈന്‍ ചൂതാട്ടം; മൂന്ന് ഇന്ത്യക്കാരും ഒരു ചൈനീസ് പൗരനും അറസ്റ്റില്‍

New Update

publive-image

Advertisment

ഹൈദരാബാദ്: ഓണ്‍ലൈന്‍ ചൂതാട്ടത്തിന് നേതൃത്വം കൊടുത്ത ഒരു ചൈനീസ് പൗരനും മൂന്ന് ഇന്ത്യക്കാരും പിടിയിലായി. നിയമവിരുദ്ധമായി നടന്ന ചൂതാട്ടത്തില്‍ 1100 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പിന്നില്‍. ഇതിന് നേതൃത്വം കൊടുത്ത നാല് പേരെയാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നാണ് ഹൈദരാബാദ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഗുരുഗ്രാം, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ റെയ്ഡ് നടന്നിരുന്നു. ചൈനീസ് കമ്പനിയായ 'ബീജിങ് ടി പവര്‍ കമ്പനി'യുടെ കീഴിലുള്ള നിരവധി കമ്പനികളാണ് ഓണ്‍ലൈന്‍ ചൂതാട്ടം നടത്തിയിരുന്നത്.

കമ്പനിയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ഓപ്പറേഷന്‍സ് തലവന്‍ യാഹ് ഹാവോ, ഇന്ത്യന്‍ ഡയറക്ടര്‍മാകായ ധീരജ് സര്‍ക്കാര്‍, അങ്കിത് കപൂര്‍, നീരജ് തുലി എന്നിവരാണ് അറസ്റ്റിലായത്.

Advertisment