Advertisment

വളര്‍ത്തു മൃഗങ്ങള്‍ക്ക് കൊറോണ പകരാതിരിക്കാന്‍ മാസ്‌ക്കുകള്‍ ധരിപ്പിച്ച് ചൈനാക്കാര്‍ ; നായകള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റുകളും ടേപ്പും ഉപയോഗിച്ച് ഓരോ സ്യൂട്ട് തന്നെ ; മൃഗങ്ങളെ കെട്ടിടങ്ങളില്‍ നിന്നും എറിഞ്ഞു കൊല്ലുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്ന ജനതയുടെ വിവരങ്ങളും പുറത്ത്..

New Update

ബെയ്ജിംഗ്‌ : കൊറോണ ഭീതിയെ തുടർന്ന് ചൈനയിൽ വളർത്തുമൃഗങ്ങളെ കെട്ടിടങ്ങളിൽ നിന്നും എറിഞ്ഞു കൊല്ലുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. എന്നാൽ വളർത്തുമൃഗങ്ങൾക്ക് കൊറോണ വരാതിരിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ മാർഗങ്ങളും തേടുന്ന ചൈനീസ് ജനതയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

Advertisment

publive-image

മൃഗങ്ങൾക്ക് യോജിക്കുന്ന തരത്തിലുള്ള ഉള്ള മാസ്കുകളും പ്ലാസ്റ്റിക് ഷീറ്റുകളും കവറുകളും പേപ്പറുകളും ഷവർ ക്യാപ്പുകളും, എന്തിനേറെ, സോക്സ് വരെ ഉപയോഗിച്ചാണ് ഇവർ മൃഗങ്ങളെ സംരക്ഷിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അറിയിപ്പനുസരിച്ച് മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പകരുമെന്നതിനു തെളിവുകൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാലും രോഗം പകരാനുള്ള സാധ്യതകളെല്ലാം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഈ ശ്രമങ്ങൾ.

മറ്റുള്ളവർക്ക് പ്രചോദനമാകത്തക്ക വിധത്തിൽ സംരക്ഷണ കവചങ്ങൾ നൽകി വളർത്തുമൃഗങ്ങളുടെ ചിത്രങ്ങളും ചൈനക്കാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. പ്ലാസ്റ്റിക് ഷീറ്റുകളും ടേപ്പും ഉപയോഗിച്ച് നായകൾക്ക് സ്യൂട്ട് തന്നെ നിർമിച്ചു നൽകിയവരുമുണ്ട്.

മറ്റുചിലരാകട്ടെ വളർത്തുമൃഗങ്ങൾക്ക് യോജിക്കുന്ന തരത്തിൽ ഫേയ്സ് മാസ്കുകൾ ഇല്ലാത്തതിനാൽ പേപ്പർ കപ്പുകളുപയോഗിച്ചു വരെ മാസ്കുകൾ നിർമ്മിച്ചു. മനുഷ്യർ ഉപയോഗിക്കുന്ന ഫേയ്സ് മാസ്കുകൾ തന്നെ വളർത്തുമൃഗങ്ങൾക്കു നൽകിയവരുമുണ്ട്.

മൃഗങ്ങൾക്ക് സംരക്ഷണ കവചം നൽകുക മാത്രമല്ല തങ്ങൾക്ക് കൊറോണ പകരാതിരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ചൈനയിലെ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും വസ്ത്രങ്ങൾക്കു സമാനമായ രീതിയിൽ ശരീരമാസകലം മറയ്ക്കുന്ന ഗൗണുകൾ ധരിച്ചവരാണേറെയും.

Advertisment