Advertisment

നൂറിലധികം ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറി; മൂന്ന് മണിക്കൂറോളം ഇന്ത്യയുടെ ഭാഗത്ത് ചെലവഴിച്ചു; പാലത്തിനും ചില നിര്‍മിതികള്‍ക്കും കേടുപാടുകള്‍ വരുത്തി

New Update

ഡല്‍ഹി: ചൈനീസ് സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. നൂറിലധികം സൈനികര്‍ കടന്നുകയറി പാലത്തിനും ചില നിര്‍മിതികള്‍ക്കും കേടുപാടുകള്‍ വരുത്തി. കിഴക്കന്‍ ലഡാക്കിലെ ചൈനീസ് പിന്‍മാറ്റത്തിനിടെയുണ്ടായ കടന്നുകയറ്റം ആശങ്കയോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

Advertisment

publive-image

ഉത്തരാഖണ്ഡിലെ ബറഹോട്ടിയില്‍ നന്ദദേവി ദേശീയ ഉദ്യാനത്തിന് അടുത്ത് ഒാഗസ്റ്റ് 30നാണ് ചൈനീസ് പ്രകോപനമുണ്ടായത്. ടുണ്‍ ജുണ്‍ ലാ പാസ് വഴി അഞ്ചു കിലോ മീറ്ററോളം ചൈനീസ് സൈനികര്‍ അകത്തേയ്ക്ക് കടന്നു കയറി. ഇന്ത്യയുടെ ഭാഗത്തെ പാലം അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുവരുത്തി.

100ലധികം പട്ടാളക്കാര്‍ 55 കുതിരകളിലായാണ് എത്തിയത്. മൂന്ന് മണിക്കൂറോളം ഇന്ത്യയുടെ ഭാഗത്ത് ചെലവഴിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് െഎടിബിപിയും സൈന്യവും സ്ഥലത്തെത്തി. അപ്പോഴേയ്ക്കും ചൈനീസ് സൈനികര്‍ തിരികെ പോയി. സംഘര്‍ഷ സാഹചര്യമുണ്ടായില്ല.

chinese soldiers
Advertisment