Advertisment

മീ ടൂ; ചിന്മയിയെ പുറത്താക്കിയതിനെതിരെ താരങ്ങള്‍, സംഘടനയെ പരിഹസിച്ച് തപ്സി

author-image
ഫിലിം ഡസ്ക്
Updated On
New Update

Related image

Advertisment

ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച ചിന്മയി​യെ ഡ​ബ്ബിം​ഗ് ക​ലാ​കാ​രന്മാരു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നും പു​റ​ത്താ​ക്കിയതിനെതിരെ താരങ്ങള്‍.  ഗാ​യി​ക​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാണ് ചിന്മയി.

ബോളിവുഡ് നടി തപ്സ്വി പന്നു, വിശാല്‍ ദദ്‍ലാനി ‍, നടിയും അവതാരികയുമായ അനസൂയ ഭരദ്വാജ് തുടങ്ങിയവര്‍ ചിന്മയിക്ക് പിന്തുണയുമായി രംഗത്തെത്തി.‍ ചിന്മയിയുടെ കൂടെ ജോലി ചെയ്തതില്‍ അഭിമാനമുണ്ടെന്നും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും വിശാല്‍ ദദ്‍ലാനി ട്വിറ്ററില്‍ കുറിച്ചു. സംഘടനെ പരിഹസിച്ച് തപ്സിയും ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തകനും നടനുമായ രാധാ രവിയാണ് ഡബ്ബിംഗ് യൂണിയനെ നയിക്കുന്നത്. അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ എപ്പോഴും നിശബ്ദരാക്കുന്ന ആളാണ് രാധാ രവിയെന്നും ചിന്മയി ആരോപിച്ചു. അതേസമയം അം​ഗ​ത്വ​ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ചിന്മയി​യെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് സം​ഘ​ട​ന ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ത​നി​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യെ​ന്ന് ചിന്മയി​ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് വൈ​ര​മു​ത്തു​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ചിന്മയി രം​ഗ​ത്തെ​ത്തി​യ​ത്. സ​ഹ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​ര​മു​ത്തു ത​ന്നെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. അ​ടു​ത്തി​ടെ​ തീയറ്ററിലെത്തിയ 96 എ​ന്ന ചി​ത്ര​ത്തി​ൽ ന​ടി തൃ​ഷ​യ്ക്ക് ശ​ബ്ദം​ നല്‍കിയത് ചിന്മയി​യാ​യി​രു​ന്നു. നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചി​ട്ടു​ണ്ട്.

Advertisment