Advertisment

മീടു വെളിപ്പെടുത്തലിന് ശേഷം അവസരങ്ങൾ നഷ്ടമായി; ചിന്മയി

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

മീടുവിന് ശേഷം അവസരങ്ങൽ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയി ശ്രീപാദ. മുമ്പ് പ്രതിദിനം മൂന്ന് ഗാനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ മീടുവിന് ശേഷം തനിക്ക് അവസരം കുറഞ്ഞെന്നും ചിന്മയി പറഞ്ഞു. ‘ദ ഹിന്ദു’വിന്റെ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്മയിയുടെ വെളിപ്പെടുത്തൽ.

Image result for chinmayi metoo

96 എന്ന ചിത്രത്തിലെ ‘കാതലെ കാതലെ’ എന്ന ഹിറ്റ് ഗാനം ആലപിച്ചത് ഞാനാണ്. ഒരു ഗാനം ഹിറ്റായാല്‍ അടുത്ത മാസംവരെയും നല്ല അവസരങ്ങള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ വൈരമുത്തുവിനെതിരായ ആരോപണത്തിന് ശേഷം അവസരങ്ങൾ  കുറയുകയൈണുണ്ടായത്-ചിന്മയി പറഞ്ഞു. മാസത്തിൽ ഏകദേശം 15ഒാളം ​ഗാനങ്ങൾ ഞാൻ പാടാറുണ്ട്,അതിൽ 5എണ്ണവും തമിഴായിരിക്കുമായിരുന്നു.

Image result for chinmayi metoo

കൂടാതെ മുന്നെ എന്നെ  ഡബ്ബിംങ് യൂണിയന്‍ പുറത്താക്കിരുന്നു. 2016ല്‍ ഞാന്‍ ഫീസ് ആയി 5,000 രൂപ അടച്ചതിന്  ശേഷമാണ് ഇരുമ്പ് തിറൈയിലും 96ലും അവസരം ലഭിച്ചത്. അന്നൊന്നും എന്തെങ്കിലും പറയുകയോ നടപടിയെടുക്കുകയോ ചെയ്യാത്തവരാണ് മീടുവിന് ശേഷം രം​ഗത്തെത്തിരിക്കുന്നത്-ചിന്മയി വ്യക്തമാക്കി.

Image result for chinmayi metoo

തമിഴിൽ മാത്രമല്ല ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രം​ഗത്ത് വന്ന മലയാളത്തിലെ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടനാ​ഗംങ്ങൾക്കും ജോലി നഷ്ടമായിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ വനിതാ കൂട്ടായ്മയിലുളളവരുമായി സഹകരിക്കില്ലെന്നുമാണ് അറിയുന്നതെന്നും ചിന്മയി പറഞ്ഞു. തമിഴിലെ തിരക്കേറിയ ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയിയാണ്.

Image result for chinmayi metoo

ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നും സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്നും വൈരമുത്തു ഭീഷണിപ്പെടുത്തിയതായും  അവർ ആരോപിച്ചിരുന്നു.

Advertisment