Advertisment

തനിക്ക്‌ കൊറോണ പോസീറ്റീവ് ആണെന്ന ഫലം തെറ്റ്; ആർടിപിസിആർ ഫലം പിഴച്ചു, മൂന്ന് തവണ ഡോക്ടർമാർ ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലമെന്ന് ചിരഞ്ജീവി

New Update

ബെംഗളൂരു: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ കൊറോണ പോസീറ്റീവ് ആണെന്ന ഫലം തെറ്റെന്ന് താരം. ആർടിപിസിആർ കിറ്റിന്റെ പിഴവായിരുന്നു അതെന്ന് ചിരഞ്ജീവി അറിയിച്ചു.

Advertisment

publive-image

തിങ്കളാഴ്ച കൊറോണ പോസിറ്റീവ് ആയെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടർമാർ ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലമെന്ന് ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.

പുതിയ സിനിമ ആചാര്യയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടതും. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റീനിൽ പോകണമെന്നും താരം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

covid 19 chiranjeevi
Advertisment