Advertisment

വെങ്ങോല പഞ്ചായത്തിൽ പര്യടനം നടത്തി ട്വന്റി 20 സ്ഥാനാർഥി ചിത്ര സുകുമാരൻ

New Update

publive-image

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ ബൈക്ക് റാലിയിലും പ്രചാരണവും നടത്തി മണ്ഡലത്തിലെ ട്വന്റി ട്വന്റി സ്ഥാനാർഥി ചിത്ര സുകുമാരൻ. റാലിയിൽ ട്വന്റി ട്വന്റി പ്രവർത്തകർക്കൊപ്പം നിരവധി യുവാക്കളും സ്ത്രീകളും അണിനിരന്നു. അല്ലപ്ര, അറക്കപ്പടി, അയ്യഞ്ചിറങ്ങര എത്തി വോട്ടഭ്യർഥിച്ച ശേഷം ചുണ്ടമലപ്പുറം, കണ്ടന്തറ വാർഡുകളിൽ പര്യടനം തുടർന്നു.

വളയൻചിറങ്ങരയിലെ പലചരക്ക് കടകളും,തുണി കടകളും, വ്യാപാരവ്യവസായസ്ഥാപനങ്ങളും സന്ദർശിച്ചു. ഓട്ടോ തൊഴിലാളികളെയും,ചുമട്ടുതൊഴിലാളികളെയും,യാത്രക്കാരെയും, തൊഴിലുറപ്പുകാരെയും കണ്ടു വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് ശേഷം സ്ഥാനാർത്ഥിയും ട്വന്റി ട്വന്റി പ്രവർത്തകരും മലയിടംതുരുത്ത്, മരോട്ടിച്ചുവട്,മിനി കവലയിലെ വീടുകൾ കേന്ദ്രികരിച്ച് പ്രചാരണം നടത്തി.

kochi news twenty 20
Advertisment