Advertisment

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Advertisment

publive-image

ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന നടപടിക്രമങ്ങള്‍ക്ക് ഒടുവിലാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി രജിസ്ട്രാറുടെ ഉത്തരവ് പുറത്തുവന്നത്.

മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്റെ ഹര്‍ജിയില്‍ പിഴവുള്ളതിനാല്‍ കേസ് ഇന്ന് പരിഗണിക്കാനാവില്ലെന്ന് നേരത്തെ ജസ്റ്റിസ് എ.കെ രമണ വ്യക്തമാക്കിയിരുന്നു. പിന്നീട് പിഴവ് തിരുത്തി നല്‍കിയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്നതിനും പരിഗണിക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിനും മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് വൈകുന്നേരത്തോടെ കേസ് ലിസ്റ്റ് ചെയ്തത്.

അതേസമയം ചിദംബരം ഒളിവില്‍ പോയെന്നനിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി ലിസ്റ്റ് ചെയ്യുകയും വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കുമെന്ന് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ സിബിഐ അറസ്റ്റിലേയ്ക്ക് നീങ്ങിയേക്കില്ലെന്നാണ് സൂചന.

chithambaram
Advertisment