Advertisment

പെരുമ്പാവൂരിൽ പ്രചാരണം ശക്തമാക്കി ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ

New Update

publive-image

പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പര്യടനം നടത്തി പെരുമ്പാവൂർ നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ. രാവിലെ ചൂരത്തോട്ടിൽ നിന്നാരംഭിച്ച പ്രചാരണം ഇടതുരുത്ത്, കൈപ്പിള്ളി, കണ്ണംപറമ്പ്, കൊടുമ്പിള്ളി, ക്രാരിയേലി എന്നിവിടങ്ങൾ സന്ദർശിച്ചു. പ്രദേശത്തെ വീടുകളിലും കടകളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചക്ക്ശേഷം മുനിപ്പാറയിൽ നിന്നാരംഭിച്ച്‌ നെടുങ്ങപ്ര, പനംകുഴി, പാണിയേലി, പുതുമന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. മുടക്കുഴയിലെ സൂപ്പർ ബോഡി ബിൽഡേഴ്‌സ് സന്ദർശിച്ചു തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് വേങ്ങൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് പങ്കെടുത്തു.

kochi news twenty 20
Advertisment